DA'WA ADMISSION 2024
ബദ്റുദ്ദുജ ദഅവാ കോളേജ് അഡ്മിഷന്‍ 2024
ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ മുഖ്തസ്വര്‍ കോഴ്‌സും പ്ലസ് വണ്‍ മുതല്‍ പി ജി തലം വരെ ഭൗതിക പഠനവും നലകുന്ന സപ്ത വത്സര ദഅവാ കോഴ്‌സിലേക്ക് ആണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ് വണ്‍ കൊമേഴ്സ് , ഹ്യുമാനിറ്റീസ് സ്ട്രീമുകളിലായാണ് പ്രവേശനം. വിദ്യാര്‍ത്ഥി സൗഹൃദ ഹോസറ്റല്‍ സംവിധാനത്തില്‍ മികച്ച ഫാക്കല്‍ട്ടികള്‍ക്ക് കീഴിലായിരിക്കും പഠനം. വിവിധ ഭാഷാ പരിശീലനങ്ങള്‍, സര്‍ട്ടിഫിക്കേഷനോട് കൂടെയുള്ള കമ്പ്യൂട്ടര്‍ പഠനം തുടങിയവ കോഴ്‌സ് കാലയളവില്‍ നേടാന്‍ സാധിക്കും.
അപേക്ഷ പൂരിപ്പിക്കേണ്ട രൂപം ഫോമില്‍ ചുവപ്പ് കളറില്‍ മാര്‍ക്ക്് ചെയ്തിട്ടുള്ളവ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടതാണ്. രണ്ട് ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്. നിങ്ങളുടെ ഫോം വിജയകരമായി പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പൂരിപ്പിച്ച അപേക്ഷാ ഫോം പ്രിന്റെടുക്കാന്‍ കഴിയുന്നതാണ്. അപേക്ഷ ഫോമില്‍ നല്‍കിയിട്ടുള്ള നമ്പറില്‍ എന്‍ട്രന്‍സ് ടെസ്റ്റ് വിളിച്ചറിയിക്കുന്നതാണ്. അന്നേ ദിവസം രാവിലെ 8 മണിക്ക് ബദ്‌റുദ്ദുജ വേങ്ങര കുറ്റാളൂരിലെ ക്യാമ്പസില്‍ നിങ്ങള്‍ പൂരിപ്പിച്ച് പ്രിന്റ് ചെയ്ത ഫോമില്‍ ആവശ്യമായ ഫോട്ടോയും ഒപ്പും വെച്ച് എത്തേണ്ടതാണ്.
ഫോം പൂരിപ്പിക്കുന്നതുമായ വിശദ വിവരങ്ങള്‍ക്ക് 9656940299, 9447676671 എന്നി നമ്പറുകളില്‍ ബന്ധപ്പെടുക